സ്റേറാക്ക്ഹോം: ക്വാണ്ടം മെക്കാനിക്കല്‍ ടണലിങ് സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് ജോണ്‍ ക്ളാര്‍ക്ക്, മൈക്കല്‍ എച്ച്. ഡെവോറെറ്റ്, ജോണ്‍ എം. മാര്‍ട്ടിനിസ് എന്നിവര്‍ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹരായി. ആല്‍ഫ്രഡ് നോബലിന്റെ ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ 10നു നടക്കുന്ന ചടങ്ങില്‍ ഗവേഷകര്‍ക്ക് ഔപചാരികമായി സമ്മാനം കൈമാറും.
1901 മുതല്‍ 2024 വരെ 118 തവണയാണ് ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം നല്‍കിയിട്ടുള്ളത്. 226 പേര് ജേതാക്കളായി. കഴിഞ്ഞ വര്‍ഷം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ അതികായരായ ജോണ്‍ ഹോപ്ഫീല്‍ഡ്, ജെഫ്രി ഹിന്റണ്‍ എന്നിവരാണ്, മെഷീന് ലേണിങ്ങിന്റെ അടിസ്ഥാന ഘടകങ്ങള്‍ നിര്‍മിക്കാന്‍ സഹായിച്ചതിന് ഭൗതികശാസ്ത്ര നൊബേല്‍ നേടിയത്.
രോഗാണുക്കളെയും അല്ലാതെ സ്വന്തം ശരീരത്തെയും ആക്രമിക്കാതെ പ്രതിരോധ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള കണ്ടുപിടിത്തങ്ങള്‍ക്ക് തിങ്കളാഴ്ച മേരി ഇ. ബ്രണ്‍കോവ്, ഫ്രെഡ് റാംസ്ഡെല്, ഡോ. ഷിമോണ്‍ സകാഗുചി എന്നിവര്‍ വൈദ്യശാസ്ത്ര നൊബേല്‍ നേടിയിരുന്നു.
ബുധനാഴ്ച രസതന്ത്രം, വ്യാഴാഴ്ച സാഹിത്യം, വെള്ളിയാഴ്ച സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം, ഒക്റ്റോബര്‍ 13ന് സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ മെമ്മോറിയല്‍ ൈ്രപസ് എന്നിവ പ്രഖ്യാപിക്കും. 11 മില്യന്‍ സ്വീഡിഷ് ക്രോണര്‍ (ഏകദേശം 10.40 കോടി ഇന്ത്യന്‍ രൂപ) ആണ് നൊബേല്‍ പുരസ്കാരത്തിനുള്ള സമ്മാനത്തുക.

Comments: